ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത ഭരണമാണ് കട്ടപ്പന നഗരസഭയില്‍ നടക്കുന്നത്: ബിജെപി 

ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത ഭരണമാണ് കട്ടപ്പന നഗരസഭയില്‍ നടക്കുന്നത്: ബിജെപി 

Mar 22, 2025 - 15:35
 0
ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത ഭരണമാണ് കട്ടപ്പന നഗരസഭയില്‍ നടക്കുന്നത്: ബിജെപി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയുടെ ഭരണത്തിനെതിരെ ആരോപണവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്ത്. ജനങ്ങള്‍ക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത ഭരണമാണ് നഗരസഭയുടേത്. കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം മിനിറ്റ്‌സ് ലഭ്യമാക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് 15 ദിവസങ്ങള്‍ക്ക് ശേഷം മിനിറ്റ്‌സ് നല്‍കിയത്. അജണ്ടയില്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്തതുകൊണ്ടാണ് ഇത്തരത്തില്‍ കാലതാമസം നേരിട്ടത്. ഇത് അജണ്ട് പരിശോധിച്ചപ്പോള്‍ ലഭ്യമായി. ഭരണപക്ഷവും നഗരസഭാ സെക്രട്ടറിയും പരസ്പരം പഴിചാരി തലയൂരാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതില്‍ പരാതിയുമായി മുമ്പോട്ടു പോകുമെന്നും കൗണ്‍സിലര്‍  തങ്കച്ചന്‍ പുരയിടം പറഞ്ഞു. തണലിടം പദ്ധതി നടപ്പിലാക്കാനായി  ലക്ഷ്യമിട്ടിരിക്കുന്ന  കട്ടപ്പന ബൈപ്പാസ് റോഡിലെ സ്ഥലം ഹൗസിങ് ബോര്‍ഡിന്റെ കൈവശമാണുള്ളത്. മുന്‍ ചിന്തകള്‍ ഇല്ലാതെ  അനാവശ്യമായിട്ടാണ് 35 ലക്ഷം രൂപ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. നിര്‍മിക്കാന്‍ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന കൗണ്‍സിലന്മാരുടെ അഭിപ്രായം നിരാകരിക്കുകയാണ്. ഇതെല്ലാം നഗരസഭയില്‍ സെക്രട്ടറിയുടെ മൗനം അനുവാദത്തോടെ നടക്കുന്ന  അഴിമതിക്ക് ഉദാഹരണങ്ങളാണെന്നും അദ്ദേഹം  ചൂണ്ടിക്കാണിച്ചു .

What's Your Reaction?

like

dislike

love

funny

angry

sad

wow