അമ്മയെ മര്‍ദിച്ചും അച്ഛനെ വെട്ടിയും പരിക്കേല്‍പ്പിച്ചു: രാജാക്കാട് സ്വദേശി അറസ്റ്റില്‍
അമ്മയെ മര്‍ദിച്ചും അച്ഛനെ വെട്ടിയും പരിക്കേല്‍പ്പിച്ചു: രാജാക്കാട് സ്വദേശി അറസ്റ്റില്‍
ഇടുക്കി: മദ്യലഹരിയില്‍ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും അമ്മയെ മര്‍ദിക്കുകയും ചെയ്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് ആത്മാവ്‌സിറ്റി വെട്ടിക്കുളം സുധീഷാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാജാക്കാട്ടാണ് സംഭവം. രാത്രിയില്‍ മദ്യപിച്ചെത്തിയ സുധീഷ് അമ്മയെ മര്‍ദിച്ചു. ഇത് തടയാനെത്തിയ അച്ഛനെ മധുവിനെയും കൈയേറ്റം ചെയ്തശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അവശനിലയില്‍ നിലത്തുവീണുകിടന്ന മധുവിനെ നാട്ടുകാര്‍ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?

