എസ്എന്‍ഡിപി യോഗം കട്ടപ്പന, പുളിയന്‍മല ശാഖകളില്‍ ശ്രീനാരായണ മാസാചരണം തുടങ്ങി
എസ്എന്‍ഡിപി യോഗം കട്ടപ്പന, പുളിയന്‍മല ശാഖകളില്‍ ശ്രീനാരായണ മാസാചരണം തുടങ്ങി

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന, പുളിയന്‍മല ശാഖകളില്‍ ശ്രീനാരായണ മാസാചരണം തുടങ്ങി. മലനാട് എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍ ഉദ്ഘാടനം ചെയ്തു. ചിങ്ങം 1 മുതല്‍ കന്നി 5 വരെ 35 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടത്തുന്നത്. തുടര്‍ന്ന് വിവിധ കലാ പരിപാടികളും നടത്തി.ശിവഗിരി മഹാസമാധിയില്‍ നിന്നും ദിവ്യ ജ്യോതി കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തില്‍ എത്തിച്ചതിനുശേഷം ചിങ്ങം 1 ന് വൈകുന്നേരം ഗുരുമന്ദിരാംഗണത്തില്‍ എത്തിക്കുകയായിരുന്നു. വൈദികന്‍ ഷാജന്‍ ശാന്തികള്‍ ദിവ്യജ്യോതി ഗുരുമന്ദിരത്തില്‍ പ്രതിഷ്ഠിച്ചു. ശാഖായോഗം പ്രസിഡന്റ് പ്രവീണ്‍ വട്ടമല, സെക്രട്ടറി ജയന്‍ എം ആര്‍, വൈസ് പ്രസിഡന്റ് മോഹനന്‍ പാറക്കല്‍, യൂണിയന്‍ കമ്മിറ്റിയംഗം ഇ എ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ദിവ്യജ്യോതി പ്രയാണം ആഗസ്റ്റ് 24,31 തീയതികളില്‍ 5 കുടുംബയോഗങ്ങളില്‍ പര്യടനം നടത്തും.
What's Your Reaction?






