കീരിത്തോട് ശിവ പാര്‍വതി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
കീരിത്തോട് ശിവ പാര്‍വതി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

ഇടുക്കി: കീരിത്തോട് ശിവ പാര്‍വതി ക്ഷേത്രത്തില്‍ ധനു തിരുവാതിര ഉത്സവം തുടങ്ങി. മേല്‍ശാന്തി സനീഷ് മുരളീധരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സന്ദേശം നല്‍കി. വനിതാ കൂട്ടായ്മകള്‍ ക്ഷേത്രസന്നിധിയില്‍ തിരുവാതിര അവതരിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കടമാനത്ത്, സെക്രട്ടറി നിഖില്‍ പുഷ്പരാജ്, വനിതസംഘം പ്രസിഡന്റ് പ്രവീണ പ്രമോദ്, സെക്രട്ടറി രമ്യ അനീഷ്, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ജയേഷ് അരിപ്പാറ, സുനീഷ് വാഴമേല്‍പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തര്‍ പെങ്കടുത്തു.
What's Your Reaction?






