മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാര്‍ കുറവ്: സേവനം മുടങ്ങുന്നതായി പരാതി
മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാര്‍ കുറവ്: സേവനം മുടങ്ങുന്നതായി പരാതി

ഇടുക്കി: മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ കുറവുമൂലം സേവനങ്ങള്‍ വൈകുന്നതായി ആക്ഷേപം. സാമ്പത്തികവര്‍ഷം അവസാനിക്കാനിരിക്കെ ഫണ്ടുകളുടെ വിനിയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തടസമുണ്ടാകുന്നതി പഞ്ചായത്തംഗങ്ങള്‍ ആരോപിക്കുന്നു. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മുടങ്ങുന്നു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആദിവാസി, പിന്നാക്ക വിഭാഗത്തില്‍പെട്ട നിരവധിയാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസില്‍ എത്തുന്നത്. വിദൂര ഗ്രാമങ്ങളില്‍നിന്ന് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എത്തുന്നവര്‍ സേവനം ലഭിക്കാതെ നിരാശരായി മടങ്ങുന്നു. വകുപ്പ് മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിട്ടും ജീവനക്കാരെ നിയമിക്കാന്‍ നടപടിയില്ല.
What's Your Reaction?






