കട്ടപ്പന നഗരസഭ നക്ഷത്രോത്സവം നടത്തി
കട്ടപ്പന നഗരസഭ നക്ഷത്രോത്സവം നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനോ ടോമി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നക്ഷത്രോത്സവം എന്ന പേരില്‍ സിഎസ്‌ഐ ഗാര്‍ഡന്‍സില്‍ കലോത്സവം സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനം മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ലിലാമ്മ ബേബി, സിബി പാറപ്പായി, ബിനാ ജോബി, സിജു ചക്കുംമൂട്ടില്‍, രാജന്‍ കാലാച്ചിറ, ഷമേജ് കെ ജോര്‍ജ്, സജിമോള്‍ ഷാജി, സുധര്‍മ മോഹന്‍, ഷജി തങ്കച്ചന്‍, ജോണ്‍ പുരയിടം, പ്രശാന്ത് രാജു, രജിത രമേശ്, നിഷ പി എം, സോണിയ ജെയ്ബി, ധന്യ അനില്‍ ,ദിപാ സെബാസ്റ്റ്യന്‍, രത്‌നമ്മ സുരേന്ദ്രന്‍, ജാസ്മിന്‍ ജോര്‍ജ്, അനിത റെജി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






