ജില്ലയില്‍നിന്ന് കര്‍ഷകരെ കുടിയിറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം: ബിജോ മാണി
ജില്ലയില്‍നിന്ന് കര്‍ഷകരെ കുടിയിറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം: ബിജോ മാണി

ഇടുക്കി: ജില്ലയിലെ കൃഷിഭൂമി പിടിച്ചെടുത്ത് വനമാക്കി മാറ്റാനും കര്‍ഷകരെ കുടിയിറക്കാനുമുള്ള ആസൂത്രിത നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. ഏറ്റവുമൊടുവില്‍ ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ ബ്ലോക്ക് 6ല്‍ 290.35 ഹെക്ടര്‍ ഭൂമി സംരക്ഷിത വനമാക്കി 2021 മാര്‍ച്ച് 24ന് കരട് വിജ്ഞാപനം ഇറക്കിയതായുള്ള വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. കൃഷിഭൂമി ഉള്‍പ്പെടെ ഇവിടെയും വനമാക്കി. എം എം മണി മന്ത്രിയായിരുന്ന കാലയളവിലാണ് സൂര്യനെല്ലി റിസര്‍വ് എന്ന പേരില്‍ ഈ പ്രദേശം സംരക്ഷിത വനമാക്കി വിജ്ഞാപനം ഇറക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഈ വിജ്ഞാപനം.
സൂര്യനെല്ലി റിസര്‍വ് അതിര്‍ത്തിയുടെ തെക്ക് ഭാഗം വിവിധ ആളുകളുടെ കൈവശത്തിലുള്ള ഭൂമിയാണെന്ന് വിജ്ഞാപനത്തില്‍ തന്നെ വ്യക്തമാണ്.
2021 ജൂലൈ 27ന് വിജ്ഞാപനം ചെയ്ത കുമളി റേഞ്ച് ഓഫീസ് കൊമ്പൗണ്ട് റിസര്‍വ്, 2022 മെയ് 10ന് വിജ്ഞാപനം ചെയ്ത ചെങ്കുളം റിസര്‍വ്, 2023 സെപ്റ്റംബര്‍ 20ന് വിഞ്ജാപനം ചെയ്ത ചിന്നക്കനാല്‍ റിസര്‍വ്, 2024 ഫെബ്രുവരി 27ന് വിഞ്ജാപനം ചെയ്ത ആനയിറങ്കല്‍ റിസര്‍വ് എന്നിവ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ പ്രഖ്യാപിച്ച മറ്റ് സംരക്ഷിത വനങ്ങള്‍.
വനവിസ്തൃതി വര്‍ധിപ്പിച്ച് കാര്‍ഷിക മേഖലയിലും വനനിയമം നടപ്പാക്കുകയാണ് സര്‍ക്കാര്‍.
ഒരിഞ്ചുപോലും വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസംഗിച്ച എം.എം. മണി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ജില്ലയില്‍ 5 പുതിയ റിസര്‍വ് വനങ്ങള്‍ പിണറായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തപ്പോള്‍ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണം.
വനവിസ്തൃതി വര്‍ധിപ്പിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്‍കുന്ന നിയമഭേദഗതിയിലൂടെയും വന്യജീവി ശല്യം തടയാതെയും കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിപ്പോള്‍ നടക്കുന്നത്. കോടതിയില്‍ മൗനംപാലിച്ച് പട്ടയ വിതരണം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് വാങ്ങിയതും ഇതിന്റെ ഭാഗമാണ്. കുടിയിറക്ക് നീക്കത്തിന് എല്‍ഡിഎഫ് നേതാക്കള്‍ ഒത്താശ ചെയ്യുകയാണന്നും ബിജോ മാണി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പങ്കെടുത്തു.
What's Your Reaction?






