മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരായ സിസ്റ്റര്‍ ലിസ്‌ബെറ്റ്, ജോര്‍ജ് തോമസ്, ആന്‍സി ജോസഫ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അധ്യക്ഷനായി. ഇടുക്കി രൂപത വികാരി ജനറല്‍ ഫാ. ജോസ് നരിതൂക്കില്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയല്‍ അനുഗ്രഹ പ്രഭാഷണവും വിരമിച്ച അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. 33 വര്‍ഷത്തെ സേവനത്തിനുശേഷം മുരിക്കാശേരി പൊലീസ് സ്റ്റേഷനില്‍നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ഡി മണിയനെ കലക്ടര്‍ മൊമെന്റൊ നല്‍കി ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം മാളവിക ബാബു എന്നിവര്‍ മൊമെന്റൊ നല്‍കി. പഞ്ചായത്തംഗം വില്‍സണ്‍ പുതിയാകുന്നേല്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ലിബിന്‍ വള്ളിയാംതടത്തില്‍, പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിജുമോന്‍ തോമസ്, പിടിഎ പ്രസിഡന്റുമാരായ ജയ്‌സണ്‍ കെ ആന്റണി, അനിത ഷിബു, സിബി ജോസഫ്, ജിന്‍സി ജോസഫ്, ബോബി തോമസ്, എല്‍ദോസ് ജോബി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?