വെള്ളയാംകുടിയില്‍ തെരുവ് നായ ശല്യം: നഗരസഭയ്ക്ക് നിവേദനം നല്‍കി
വെള്ളയാംകുടിയില്‍ തെരുവ് നായ ശല്യം: നഗരസഭയ്ക്ക് നിവേദനം നല്‍കി
ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ തെരുവ് നായ ശല്യത്തില്‍ വലഞ്ഞ് നാട്ടുകാര്‍. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വോയ്‌സ് ഓഫ് വെള്ളയാംകുടിയും മര്‍ച്ചന്റ്‌സ് അസോസിയേഷനും കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സനും സെക്രട്ടറിക്കും നിവേദനം നല്‍കി. മാസങ്ങളായി മേഖലയില്‍ നായശല്യം രൂക്ഷമാണ്. കൂട്ടമായി എത്തുന്ന ഇവറ്റകള്‍ വാഹനയാത്രികര്‍ക്കും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാണ്. സ്‌കൂള്‍ പരിസരത്തും വ്യാപാര സ്ഥാപനങ്ങളുടെ സമീപവും ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നതും നായ ശല്യം വര്‍ധിക്കാന്‍ കാരണമായി.
What's Your Reaction?

