സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്വര്‍ണമെഡല്‍ ജേതാവ് ദേവപ്രിയയ്ക്ക് സിപിഐ എം ജില്ലാ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്വര്‍ണമെഡല്‍ ജേതാവ് ദേവപ്രിയയ്ക്ക് സിപിഐ എം ജില്ലാ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ കാല്‍വരിമൗണ്ട് സ്വദേശിനി ദേവപ്രിയയ്ക്ക് സിപിഐ എം ജില്ലാ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി. കൂട്ടക്കല്ലില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ആശംസകള്‍നേര്‍ന്നു. എം എം മണി എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?