സനുവിനും കുടുംബത്തിനും സ്‌നേഹവീടൊരുക്കി കുമളി ഓണ്‍ലൈന്‍ സമൂഹമാധ്യമ കൂട്ടായ്മ: എച്ച്‌സിഎന്‍ ഇംപാക്ട്
സനുവിനും കുടുംബത്തിനും സ്‌നേഹവീടൊരുക്കി കുമളി ഓണ്‍ലൈന്‍ സമൂഹമാധ്യമ കൂട്ടായ്മ: എച്ച്‌സിഎന്‍ ഇംപാക്ട്
ഇടുക്കി: കുമളി അമരാവതി സ്വദേശി സനു തോമസിനും കുടുംബത്തിനും സുമനസുകളുടെ കാരുണ്യത്തില്‍ സ്‌നേഹവീടൊരുങ്ങി. എച്ച്‌സിഎന്‍ വാര്‍ത്തയെ തുടര്‍ന്ന് കുമളി ഓണ്‍ലൈന്‍ സമൂഹമാധ്യമ കൂട്ടായ്മയാണ് വീട് നിര്‍മിച്ചുനല്‍കിയത്. ശനിയാഴ്ച സനുവിനും കുടുംബത്തിനും താക്കോല്‍ കൈമാറി. രണ്ടുമാസം മുമ്പ് കനത്തമഴയിലാണ് മണ്ണിടിഞ്ഞ് വീണ് സനുവിന്റെ വീട് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും രണ്ട് പെണ്‍കുട്ടികളും 90 വയസുള്ള പിതൃസഹോദരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതുസംബന്ധിച്ച എച്ച്‌സിഎന്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ട അമരാവതി ഗവ. ഹൈസ്‌കൂള്‍ അധ്യാപിക സിന്ധു കെ എം, കുമളി ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളെ വിവരമറിച്ചു. തുടര്‍ന്ന്, കൂട്ടായ്മ അംഗങ്ങള്‍ പണം സമാഹരിച്ച് വീട് നിര്‍മിച്ചുനല്‍കി. കൂട്ടായ്മയുടെ കണ്‍വീനര്‍മാരായ ലിജു ജോസഫും വി ജെ സനോജും നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചു. താക്കോല്‍ കൈമാറ്റ ചടങ്ങില്‍ മുന്‍ പഞ്ചായത്തംഗം സിബി വര്‍ഗീസ്, അധ്യാപകരായ കെ എം സിന്ധു, ജില്‍സണ്‍ സെബാസ്റ്റ്യന്‍, അനുമോള്‍ എസ്, പാര്‍വതി സുധാകരന്‍, അനീറ്റ വര്‍ഗീസ്, ജെഫിന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?