കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 50 കോടിയുടെ ബജറ്റ്
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 50 കോടിയുടെ ബജറ്റ്

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ 50,57,81,466 രൂപ വരവും 49,85,34,200 രൂപ ചെലവും 72,47,266 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കുസുമം സതീഷ് അവതരിപ്പിച്ചു. പ്രസിഡന്റ് എം ടി മനോജ് അധ്യക്ഷനായി. ലൈഫ്, പിഎംഎവൈ പദ്ധതികള്‍ക്കായി 85 ലക്ഷം രൂപ വകയിരുത്തി. വനിത സംഘങ്ങളുടെ സംരംഭങ്ങള്‍ക്ക് 2.09 ലക്ഷം രൂപ സബ്‌സിഡി നല്‍കും. വണ്ടന്‍മേട്, ഉപ്പുതറ സിഎച്ച്‌സികളില്‍ ഈവനിങ് ഒപി യില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവയുടെ സേവനം ഉറപ്പാക്കുന്നതിനായി 30 ലക്ഷം വകയിരുത്തി. പാലിയേറ്റീവ് കെയര്‍-18.44 ലക്ഷം, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി-20 ലക്ഷം, എസ് സി എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്- 25 ലക്ഷം, വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ച കലാകാരന്‍മാര്‍ക്ക് വേതനം- 3.6 ലക്ഷം, ഗ്രാമീണ റോഡ് വികസനം- 1.25 കോടി, ഭക്ഷ്യസുരക്ഷ- 10 ലക്ഷ, ഭിന്നശേഷി കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്ന കൈത്തിരി പദ്ധതി-10 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്.
What's Your Reaction?






