ഇടുക്കി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
ഇടുക്കി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
ഇടുക്കി: മോട്ടോര്‍ വാഹന വകുപ്പിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു. ജില്ലാ ആസ്ഥാനമായ പൈനാവില്‍ പൂര്‍ത്തീകരിച്ച ഗ്രൗണ്ട് ജില്ലയിലെ ജനങ്ങള്‍ക്കും ലൈസന്‍സ് ടെസ്റ്റിനായി കാത്തിരിക്കുന്ന ഡ്രൈവിങ് പഠിതാക്കള്‍ക്കും പ്രയോജനപ്രദമാണ്. ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഇടുക്കി ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ഇടുക്കി ആര്‍ടിഒ പി എം ഷബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജോയിന്റ് ആര്‍ടിഒ പി എ സമീര്‍, മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരയ എല്‍ദോ വര്‍ഗീസ്, മുരളിധരന്‍ പിള്ള, നിബു ജോണ്‍, ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഇടുക്കി ജില്ല സെക്രട്ടറി കെ ജെ മാണി, കെവിവിഇഎസ് ചെറുതോണി യുണിറ്റ് പ്രസിഡന്റ് ജോസ് കുഴിക്കണം, പഞ്ചായത്തംഗം അമ്മണി ജോസ്, തോമസ് സി ടി, അനില്‍ കെ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?