കട്ടപ്പന ലയണ്‍സ് ക്ലബ്ബും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുംചേര്‍ന്ന് കാഞ്ചിയാറില്‍ നിര്‍മിക്കുന്ന വീടിന് തറക്കല്ലിട്ടു
കട്ടപ്പന ലയണ്‍സ് ക്ലബ്ബും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുംചേര്‍ന്ന് കാഞ്ചിയാറില്‍ നിര്‍മിക്കുന്ന വീടിന് തറക്കല്ലിട്ടു
ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ്ബും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുംചേര്‍ന്ന് 'നന്മ ഭവനം' പദ്ധതിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് തറക്കല്ലിട്ടു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ശിലാസ്ഥാപനം നടത്തി. ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതി കൂടുതല്‍ വിപുലീകരിക്കുമെന്നും അര്‍ഹരായ 10 കുടുംബങ്ങള്‍ക്കുകൂടി വീട് നിര്‍മിച്ചുനല്‍കുമെന്നും ക്ലബ് പ്രസിഡന്റ് സന്തോഷ് ചാളനാട്ട് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വര്‍ഗീസ്, സന്ധ്യാ ജയന്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ജോര്‍ജ് തോമസ്, കെ ശശിധരന്‍, അമല്‍ മാത്യു, ജിബിന്‍ ജോസ്, ജോസഫ് ജോണി, ജിജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?