ശബരിമല  തീര്‍ഥാടനം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ആരംഭിച്ചു

ശബരിമല  തീര്‍ഥാടനം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ആരംഭിച്ചു

Oct 30, 2026 - 11:56
 0
ശബരിമല  തീര്‍ഥാടനം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ആരംഭിച്ചു
This is the title of the web page

ഇടുക്കി: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി തുടങ്ങി. കമ്പം എംഎല്‍എ ജഗന്നാഥ് മിശ്രയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും കമ്പം മുതല്‍ കമ്പംമെട്ട് വരെ 10 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് പരിശോധന നടത്തി. ഹൈവേ, റവന്യു, വനം വകുപ്പുകള്‍ക്കൊപ്പം പൊലീസും ചേര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. തീര്‍ഥാടന കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ഈ പാതയിലൂടെ ശബരിമലയിലേക്ക് എത്തുന്നത്. റോഡരികിലെ കാടുകള്‍ ഉടന്‍ വെട്ടിമാറ്റും. അപകടകരമായ വളവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കും. തീര്‍ത്ഥാടന കാലത്ത് കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ സംയുക്തമായി സുരക്ഷ ഒരുക്കുമെന്നും ജഗന്നാഥ് മിശ്ര എംഎല്‍എ പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow