വയനാടിനായി സമ്മാന കൂപ്പണ്‍ ചലഞ്ചുമായി എ.ഐ.വൈ.എഫ്
വയനാടിനായി സമ്മാന കൂപ്പണ്‍ ചലഞ്ചുമായി എ.ഐ.വൈ.എഫ്

ഇടുക്കി: വയനാടിന് കൈതാങ്ങാകാന്‍ സമ്മാന കൂപ്പണ്‍ ചലഞ്ചുമായി എ.ഐ.വൈ.എഫ് ദേവികുളം യുവതി സബ് കമ്മിറ്റി. ദുരിതബാധിതര്‍ക്ക് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച് നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ള വീടുകളുടെ നിര്‍മാണ ചിലവിലേക്കാണ് സമ്മാന കൂപ്പണ്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. കൂപ്പണ്‍ ചലഞ്ചിന്റെ ഉദ്ഘാടനം സിപിഐ മൂന്നാര്‍ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യാ കണ്ണന്‍, ഗണേശന്‍, കണ്ണന്‍,സുധ, ജയ തുടങ്ങിയവര്‍ സംസാരിച്ചു. 50 രൂപയാണ് കൂപ്പണ്‍ നിരക്ക്. സെപ്റ്റംബര്‍ 14ന് മൂന്നാറില്‍ വച്ച് കൂപ്പണ്‍ നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനം സ്വര്‍ണനാണയം രണ്ടാം സമ്മാനം എല്‍ ഇ.ഡി ടി.വി എന്നിവയാണ് സമ്മാനം. സമ്മാന കൂപ്പണ്‍ ചലഞ്ചിലൂടെ ലഭിക്കുന്ന തുക പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
What's Your Reaction?






