പരുന്തുംപാറയില്‍ അനധികൃത ട്രക്കിങ്: നടപടിയെടുക്കാതെ അധികൃതര്‍
പരുന്തുംപാറയില്‍ അനധികൃത ട്രക്കിങ്: നടപടിയെടുക്കാതെ അധികൃതര്‍

ഇടുക്കി: പരുന്തുംപാറയില്‍ അനധികൃത ട്രക്കിങ് പതിവാകുന്നു. കുത്തനെയുള്ള മലമുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജീപ്പുകള്‍ സഫാരി നടത്തുന്നത്. വലിയ പാറയുടെ മുകളില്‍ വാഹനം കയറ്റാന്‍ പാടില്ലെന്ന സൂചനാ ബോര്‍ഡിന് മുമ്പിലൂടെയാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. മുമ്പ് നിരവധി തവണ വാഹനം തിരികെ ഇറങ്ങുമ്പോള്‍ തലകീഴായി മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടങ്ങളില്‍ മരണങ്ങളും ഉണ്ടായിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ ഗൗനിക്കാതെ സാഹസിക യാത്ര നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. നിരത്തുകളില്‍ മാത്രമല്ല വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നടക്കുന്ന നിയമലംഘനം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
What's Your Reaction?






