പുളിയന്‍മല കമ്പനിപ്പടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
പുളിയന്‍മല കമ്പനിപ്പടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ഇടുക്കി: തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയില്‍ പുളിയന്‍മല കമ്പനിപ്പടിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ചേമ്പളം സ്വദേശികളായ തെക്കേടത്ത് ചന്ദ്രന്‍, ലീലാമണി, സരുണ്‍, തിരുമല പുത്തന്‍പുരയ്ക്കല്‍ സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാര്‍ യാത്രകരാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. കട്ടപ്പനയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ലോറി, പുളിയന്‍മല ഭാഗത്തുനിന്ന് കട്ടപ്പനയ്ക്ക് പുറപ്പെട്ട കാറുമായി കമ്പനിപ്പടിക്ക് സമീപത്തെ വളവില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി റോഡില്‍നിന്ന് തെന്നിമാറി എതിര്‍വശത്തെ മണ്‍ഭിത്തിയില്‍ ഇടിച്ചുനിന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടന്‍മേട് പൊലീസ് നടപടി സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?






