കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും
കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും
ഇടുക്കി: കട്ടപ്പന എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഈവര്‍ഷം സേവനത്തില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് ഉപഹാരം നല്‍കി. വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ അംഗങ്ങളെ അനുമോദിച്ചു. പ്രസിഡന്റ് ജോര്‍ജുകുട്ടി എം വി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷേര്‍ളി പോള്‍, ജോസഫ് മാത്യു, ജ്യോതിമോള്‍ വി എ, കനകമ്മാള്‍ ജേക്കബ്, സാബു കുര്യന്‍, സിബിച്ചന്‍ തോമസ്, ദീപു ജേക്കബ്, ആനന്ദ് ടോം, അനീഷ് ജോസ്, സന്തോഷ്, വി പി ജ്യോതി ജോസഫ്, സന്ധ്യാമോള്‍ എ എം, എബ്രഹാം ഡൊമിനിക് എന്നിവര്‍ സംസാരിച്ചു
What's Your Reaction?