കട്ടപ്പന ഇടശേരി ജങ്ഷന്‍- പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് നവീകരിക്കുന്നു
കട്ടപ്പന ഇടശേരി ജങ്ഷന്‍- പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് നവീകരിക്കുന്നു

ഇടുക്കി: കട്ടപ്പന നഗരത്തിലെ ഇടശേരി ജങ്ഷന്‍- പുതിയ ബസ് സ്റ്റാന്‍ഡ് റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. നാളുകളായി തകര്‍ന്നുകിടക്കുന്ന റോഡാണ് നവീകരിക്കുന്നത്. പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതോടെ വാഹന, കാല്‍നട യാത്രികര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മഴക്കാലത്ത് റോഡുകളില്‍ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിച്ചതോടെയാണ് നഗരസഭ റോഡുകള്‍ നവീകരിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടമായാണ് ഇടശേരി ജങ്ഷന്‍ റോഡ് നന്നാക്കുന്നത്. നിലവില്‍ റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റ് റോഡുകളും പൊതുമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പാതകളും അറ്റകുറ്റപ്പണി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
What's Your Reaction?






