ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘത്തിന്റെ സമര പ്രക്ഷോഭ വാഹനജാഥ മാറ്റിവച്ചു
ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘത്തിന്റെ സമര പ്രക്ഷോഭ വാഹനജാഥ മാറ്റിവച്ചു

ഇടുക്കി: ജില്ലാ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘം നടത്താനിരുന്ന സമര പ്രക്ഷോഭ വാഹനജാഥ, രാജ്യത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. 11,12,13 ദിവസങ്ങളില്‍ വട്ടവട മുതല്‍ കട്ടപ്പന വരെയാണ് ജാഥ നടത്താന്‍ തീരുമാനിച്ചിരുന്നത്. ജില്ലയിലെ കയറ്റിറക്കുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക, നിയമ വിധേയമായി കരിങ്കല്‍ ക്വാറികളും മണല്‍വാരലും അനുവദിക്കുകയും നിര്‍മാണ നിരോധനം പിന്‍വലിക്കുകയും ചെയ്യുക, ടിംബര്‍ ഉള്‍പ്പടെ എല്ലാ വിഭാഗം കയറ്റിറക്കു തൊഴിലാളികള്‍ക്കും 26എ കാര്‍ഡ് നല്‍കുക, കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുള്ള നിരോധനം അടിയന്തരമായി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തീരുമാനിച്ചിരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ബി വിജയന്‍, പി പി ഷാജി, കെ ആര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






