കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി കര്‍ഷക സമ്മേളനം നടത്തി
കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി കര്‍ഷക സമ്മേളനം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി വിഷന്‍ 2025ന്റെ ഭാഗമായി കര്‍ഷക സമ്മേളനം നടത്തി. കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലബ്ബക്കടയില്‍ വിമുക്തഭടന്‍മാരെ ആദരിച്ചു. സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ സെമിനാര്‍, ജെപിഎം കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവയും നടത്തി. ഞായറാഴ്ച പള്ളിക്കവലയില്‍ നടക്കുന്ന മഹാസംഗമത്തില്‍ ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് സി പി മാത്യു, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, കെപിസിസി സെക്രട്ടറിമാരായ തോമസ് രാജന്‍, റോയി കെ പൗലോസ്, മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി തോമസ്, ജോര്‍ജ് ജോസഫ് പടവന്‍ തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കൗണ്‍സിലംഗം ജോയി ഈഴക്കുന്നേല്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍, ആല്‍വിന്‍ മണ്ണഞ്ചേരി, എം എം ചാക്കോ മുളക്കല്‍, ജോര്‍ജ് മാമ്പ്ര, ആര്‍ ആര്‍ ആന്റണി, രാജലഷ്മി അനീഷ്, ജയ്‌മോന്‍ കോഴിമല, സി കെ സരസന്‍, സാബു കോട്ടപ്പുറം, റെജി വാലുമ്മേല്‍, രവീന്ദ്രന്‍ നായര്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






