വണ്ടിപ്പെരിയാറിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
വണ്ടിപ്പെരിയാറിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറിനെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്റ് കെ എം ഉഷ പ്രഖ്യാപനം നടത്തി. സമ്മേളനത്തിന് മുന്നോടിയായി ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച സാംസ്‌കാരിക റാലിയില്‍ ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, എസ്പി കേഡറ്റുകള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ്, പഞ്ചായത്ത് അംഗങ്ങള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഹീന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി മധുമോഹന്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സന്തോഷ്, എസ് അന്‍ബുരാജ്, ഡോ. പ്രജിന്‍ ബാബു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ് പുനിത എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു.
What's Your Reaction?






