മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു
മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു

ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശങ്ങളില്‍ കനത്തമഴ പെയ്തിരുന്നു. ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രണ്ടാം നമ്പര്‍ ഗേറ്റ് 20 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 11 ക്യുമെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിത്തുടങ്ങിയത്. അണക്കെട്ടില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം മുതിരപ്പുഴയുമായി ചേര്‍ന്ന് കല്ലാര്‍കുട്ടി, ലോവര്‍ പെരിയാറിലെത്തുന്നു.
What's Your Reaction?






