ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളിന് ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം
ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളിന് ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിന് ലഭിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ച് ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് നേട്ടം. നഴ്‌സറി വിഭാഗം മുതല്‍ 10 ക്ലാസ് വരെ വിവിധ ഡിവിഷനുകളിലായി 1864 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിത്.
തൊടുപുഴ ഡോ. എപിജെ അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ശാന്തി സ്വരൂപ ഭട്നാഗര്‍ പുരസ്‌കാര ജേതാവ് ഡോ. എ ടി ബിജു എന്നിവര്‍ ചേര്‍ന്ന് പിടിഎ പ്രസിഡന്റ് കെ ജെ ഷൈന്‍, അധ്യാപിക കെ എസ് ഉഷ എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.
What's Your Reaction?






