കട്ടപ്പന വൈ.എം.സി.എ.കളുടെ നേതൃത്വത്തിൽ പ്രാർത്ഥനാവാരം 12 മുതൽ 18 വരെ

കട്ടപ്പന വൈ.എം.സി.എ.കളുടെ നേതൃത്വത്തിൽ പ്രാർത്ഥനാവാരം 12 മുതൽ 18 വരെ

Oct 16, 2023 - 03:19
Jul 6, 2024 - 06:57
 0
കട്ടപ്പന വൈ.എം.സി.എ.കളുടെ നേതൃത്വത്തിൽ പ്രാർത്ഥനാവാരം 12 മുതൽ 18 വരെ
This is the title of the web page

ലോകമെങ്ങുമുള്ള വൈഎംസിഎകൾ നവംബർ 12 മുതൽ 18 വരെ പ്രാർത്ഥനാവാരം കൊണ്ടാടുന്നു. അതിൻറെ ഭാഗമായി കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിലും പ്രാർത്ഥനാവാരങ്ങൾക്ക് തുടക്കം കുറിച്ചു. വെള്ളയാംകുടി മാർത്തോമ പള്ളിയിൽ വൈഎംസിഎ പ്രസിഡണ്ട് സിറിൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന മീറ്റിംഗിൽ റവ.ഫാ. വർഗീസ് ജേക്കബ് കോർ എപ്പീസ് കോപ്പ ഈ വർഷത്തെ പ്രാർത്ഥനാ വാരത്തിന് ഉദ്ഘാടനം നിർവഹിച്ചു."പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയുംപുതുനാമ്പുകൾ തളർക്കട്ടെ :ഫലദായക വിത്തുകളുടെ പരിപോഷണത്തിലൂടെ " എന്ന ഈ വർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി റവ . ഫാ . ബിനോയ് പിജെ മുഖ്യ സന്ദേശം നൽകുകയും റവ.ഫാ റിറ്റോ റെജി പ്രാർത്ഥനകൾക്ക് നേതൃത്വം വഹിയ്ക്കുകയും ചെയ്തു.വൈഎംസിഎ ഭാരവാഹികളായ ശ്രീ ജോർജ് ജേക്കബ്, ശ്രീ. സണ്ണിത്തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വിവിധ ഭവനങ്ങളിലും ദേവാലയങ്ങളിലും വച്ച് പ്രാർത്ഥനകൾ നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow