വണ്ടിപ്പെരിയാറില്‍ എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് എം ബാലു അനുസ്മരണം നടത്തി
വണ്ടിപ്പെരിയാറില്‍ എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് എം ബാലു അനുസ്മരണം നടത്തി

ഇടുക്കി: പീരുമേട്ടിലെ കോണ്‍ഗ്രസ് നേതാവും എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റുമായിരുന്ന എം ബാലുവിന്റെ 21-ാമത് അനുസ്മരണം വണ്ടിപ്പെരിയാറില്‍ നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ പട്ടിണിയില്‍നിന്ന് രക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. കക്കിക്കവലയില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ ടൗണിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് സിറിയക് തോമസ് അധ്യക്ഷനായി. കെപിഡബ്ലു യുണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, എച്ച്ആര്‍പിഇ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, ബാബു ആന്റപ്പന്‍, എസ് ഗണേശന്‍, കെ എ സിദ്ധിഖ്, പാപ്പച്ചന്‍ വര്‍ക്കി, പി നളിനാക്ഷന്‍, രാജന്‍ കൊഴുവന്‍മാക്കല്‍, രാജു ചെറിയാന്‍, കലൈജ്ഞര്‍, പ്രിയങ്കാ മഹേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






