മുല്ലപ്പെരിയാറില്‍നിന്ന് 10,000 ഘനയടി വെള്ളം പുറത്തേയ്ക്ക്: തീരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി
മുല്ലപ്പെരിയാറില്‍നിന്ന് 10,000 ഘനയടി വെള്ളം പുറത്തേയ്ക്ക്: തീരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 10,000 ഘനയടി വെള്ളം പെരിയാര്‍ നദിയിലേക്ക് ഒഴുക്കിത്തുടങ്ങിയതോടെ തീരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കനത്തമഴയെ തുടര്‍ന്ന് അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതോടെയാണ് മുഴുവന്‍ ഷട്ടറുകളും ഘട്ടംഘട്ടമായി ഉയര്‍ത്തിയത്. ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതം ഉയര്‍ത്തിയാണ് 10,000 ഘനയടി വെള്ളം ഒഴുക്കിത്തുടങ്ങിയത്. ഇേതാടെ വള്ളക്കടവ്, കറുപ്പുപാലം, കടശിക്കാട്, ആറ്റോരം, മഞ്ചുമല, ആറ്റോരം, പശുമല ആറ്റോരം എന്നിവിടങ്ങളിലും വികാസ് നഗര്‍, അയ്യപ്പന്‍കോവില്‍ എന്നീ ഭാഗങ്ങളിലുമായി 20ലേറെ വീടുകളില്‍ വെള്ളം കയറി. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടവും വണ്ടിപ്പെരിയാര്‍ പഞ്ചായത്തും മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി സ്‌കൂളുകളും തയാറാക്കിയിട്ടുണ്ട്. വെള്ളം വീടുകളുകളുടെ ഉള്‍ഭാഗത്തേയ്ക്ക് കയറാത്തതിനാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമില്ല.
What's Your Reaction?






