കെസ്ട്രല്‍ അഡ്വഞ്ചേഴ്സ് മൂന്നാര്‍ മാരത്തണ്‍ 2026 ജനുവരി 24,25 തീയതികളില്‍
കെസ്ട്രല്‍ അഡ്വഞ്ചേഴ്സ് മൂന്നാര്‍ മാരത്തണ്‍ 2026 ജനുവരി 24,25 തീയതികളില്‍

ഇടുക്കി: സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കെസ്ട്രല്‍ അഡ്വഞ്ചേഴ്സ് നടത്തുന്ന 6-ാമത് മൂന്നാര്‍ മാരത്തണ്‍ 2026 ജനുവരി 24,25 തീയതികളില്‍ നടക്കും. ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കെസ്ട്രല്‍ അഡ്വഞ്ചേഴ്സ് മൂന്നാര്‍ മാരത്തണ്‍ സംഘടിപ്പിക്കാറുണ്ട്. 24ന് 71 കിലോമീറ്റര്‍ അള്‍ട്രാ ചലഞ്ച്, 25ന് 42 കിലോ മീറ്റര്‍ ഫുള്‍ മാരത്തണ്‍, 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 7 കിലോമീറ്റര്‍ റണ്‍ ഫോര്‍ ഫണ്‍ എന്നിവ നടക്കും. ജനുവരി 22 മുതല്‍ 26 വരെ വസ്ത്രങ്ങള്‍ ക്ക് പ്രകൃതിദത്ത നിറം നല്‍കല്‍, ബോട്ടാണിക്കല്‍ പ്രിന്റിങ്ങ് എന്നിവയുടെ പ്രദര്‍ശനവും പരിശീലനവും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി നടക്കുന്ന മത്സരത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ ഏഴായിരത്തിലധികം പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് എ രാജ എംഎല്‍എ, കെസ്ട്രല്‍ അഡ്വഞ്ചേഴ്സ് ഭാരവാഹി സെന്തില്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






