കരാട്ടെ അസോസിയേഷന്‍ അഞ്ചാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് മേരികുളത്ത് നടത്തി
കരാട്ടെ അസോസിയേഷന്‍ അഞ്ചാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് മേരികുളത്ത് നടത്തി

ഇടുക്കി: കരാട്ടെ അസോസിയേഷന്‍ അഞ്ചാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് മേരികുളത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി 500 വിദ്യാര്‍ഥികളാണ് മേരികുളം മരിയന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇപ്പോഴത്തെ തലമുറയില്‍ കരാട്ടെയെന്നത് ഓരോ വിദ്യാര്‍ഥികളും പഠിച്ചിരിക്കേണ്ട പ്രധാന ഘടകമാണെന്നും വിദ്യാര്‍ഥികളില്‍ കൂടുതല്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലുടെ ലക്ഷ്യമിടുന്നതെന്നും കരാട്ടെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് പറഞ്ഞു. കേരള കരാട്ടെ അസോസിയേഷന്‍ പ്രസിഡന്റ് രാംഭയാല്‍ സെന്‍സായി, ചെയര്‍മാന്‍ ഡോ. ഷാജി എസ് കൊട്ടാരം, കെഎഐ സെക്രട്ടറി വന്തന പ്രതിഷ്, ഡിമിറ്റ് കെ തോമസ്, അഭിലാഷ് മൈക്കിള്‍, നോബിള്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സള്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
What's Your Reaction?






