മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരികള്‍ ആക്രമിക്കപെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നല്ലതണ്ണി സ്വദേശി ദീപക് രാജ് ആണ് അറസ്റ്റിലായത്. മൂന്നാറിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറും ഗൈഡും ആണ് ദീപക്. തിങ്കളാഴ്ച മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ തൃക്കാക്കര സ്വദേശി ആദില്‍ മുഹമ്മദ്, ഭാര്യ ഷിജിമോള്‍, മകന്‍ സുബിന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രാത്രിയില്‍ ടൗണിലെത്തിയ കുടുംബം താമസിക്കുന്നതിനായി മുറി അന്വേഷിക്കുകയും ഗൈഡ്മാരില്‍ ഒരാള്‍ റൂം കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുറി ഇഷ്ടപ്പെടാതിരുന്ന ഇവര്‍ ടൗണിലേക്ക് മടങ്ങി. പിന്നീട് ടൗണിലെ പാതയോരത്ത് വാഹനം നിര്‍ത്തിയെന്നാരോപിച്ച് മുറി കാണിക്കാന്‍ പോയ യുവാവിന് ഒപ്പം ഉണ്ടായിരുന്ന ദീപക് ആദിലുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കുടുംബം സ്ഥലത്തുനിന്ന് മടങ്ങുകയും പഴയ മൂന്നാര്‍ പാലത്തിനുസമീപം വാഹനം നിര്‍ത്തിയിടുകയുമായിരുന്നു. ഇതേ സമയം പിന്നാലെ എത്തിയ ദീപക് സമീപത്തെ തട്ടുകടയില്‍നിന്ന് കസേര എടുത്ത് സഞ്ചരികളെ മര്‍ദി്ക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






