വണ്ടിപ്പെരിയാര്‍ ഡൈമൂക്കിലെ വൃദ്ധന്റെ മരണം കൊലപാതകം: മകന്‍ അറസ്റ്റില്‍ 

വണ്ടിപ്പെരിയാര്‍ ഡൈമൂക്കിലെ വൃദ്ധന്റെ മരണം കൊലപാതകം: മകന്‍ അറസ്റ്റില്‍ 

May 27, 2025 - 17:31
May 27, 2025 - 17:50
 0
വണ്ടിപ്പെരിയാര്‍ ഡൈമൂക്കിലെ വൃദ്ധന്റെ മരണം കൊലപാതകം: മകന്‍ അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഡൈമൂക്കില്‍ വൃദ്ധന്‍ മരിച്ചത് കൊലപാതകം എന്ന് പൊലീസ.് പുത്തന്‍പറമ്പില്‍ മോഹനാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ മോഹനനെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു മകന്‍ വിഷ്ണു. ഞായറാഴ്ചയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിഷ്ണു വീട്ടിലെത്തുകയും ബൈക്ക് സിസിയുമായി ബന്ധപ്പെട്ട് 1500 രൂപ ആവശ്യപ്പെട്ടുകൊണ്ട് മോഹനനുമായി വഴക്കുണ്ടാക്കുകയും അമ്മ കുമാരി വഴക്ക് തീര്‍ക്കുകയും ചെയ്തിരുന്നു. പിന്നിട് വീടിനുള്ളില്‍ മോഹനന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കാണുന്നത.് വഴക്കിനിടയില്‍ അച്ഛന്‍ വീണുവെന്നും അനക്കമില്ലെന്നും വിഷ്ണു പറഞ്ഞു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. മോഹനനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനും വിഷ്ണു വിസമ്മതിച്ചിരുന്നു. മോഹനനെ കിടത്തിയിരുന്ന കട്ടിലിന് താഴ്‌വശത്തായി രക്തം വാര്‍ന്ന് കിടക്കുകയും തുണിയിട്ട് മൂടിയിരിക്കുന്ന അവസ്ഥയിലുമായിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തിങ്കളാഴ്ച ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മ്യതദേഹം അയക്കുകയും പരിശോധനയില്‍ തലയ്‌ക്കെറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം  സമ്മതിക്കുകയും വഴക്കിനിടയില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ അച്ഛന്റെ തല നാലുതവണ ഇടിച്ചു എന്നാണ് വിഷ്ണു നല്‍കിയ മൊഴി. തുടര്‍ന്നാണ് മോഹനന്‍ മരണപ്പെടുന്നത്. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി സുവര്‍ണ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow