കെവിവിഇഎസ് ജില്ലാ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 2ന് കട്ടപ്പനയില്‍
കെവിവിഇഎസ് ജില്ലാ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 2ന് കട്ടപ്പനയില്‍
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ദ്വൈവാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ജൂലൈ 2ന് രാവിലെ 11ന് കട്ടപ്പന വള്ളക്കടവ് സിബീസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷനാകും. ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിനും കാരുണ്യം കുടുംബ സുരക്ഷാനിധി വിതരണവും ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം ഉദ്ഘാടനംചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, ട്രഷറര്‍ ആര്‍ രമേശ്, വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ് തുടങ്ങിയവര്‍ സംസാരിക്കും. തെരഞ്ഞെടുപ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫ് വരണാധികാരിയാകും. 145 യൂണിറ്റുകളില്‍നിന്നായി 426 കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. ജില്ലയില്‍ 19,860 പേര്‍ അംഗങ്ങളാണ്. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി പൈമ്പിള്ളില്‍, ജോഷി കുട്ടട, സാജു പട്ടരുമഠം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?