റോട്ടറി ക്ലബ് ഹൈറേഞ്ച് റീജിയണ്‍ ഡയാലിസിസ് കിറ്റ് വിതരണം ജൂലൈ 1ന് നെടുങ്കണ്ടത്ത് 

റോട്ടറി ക്ലബ് ഹൈറേഞ്ച് റീജിയണ്‍ ഡയാലിസിസ് കിറ്റ് വിതരണം ജൂലൈ 1ന് നെടുങ്കണ്ടത്ത് 

Jun 30, 2026 - 17:52
 0
റോട്ടറി ക്ലബ് ഹൈറേഞ്ച് റീജിയണ്‍ ഡയാലിസിസ് കിറ്റ് വിതരണം ജൂലൈ 1ന് നെടുങ്കണ്ടത്ത് 
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഹൈറേഞ്ച് റീജിയണ്‍ 2026-27 പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സൗജന്യ ഡയാലിസിസ് കിറ്റുകളുടെ വിതരണ പദ്ധതിയായ ഗിഫ്റ്റ് ഓഫ് ഹോപ്പിന്റെ ഉദ്ഘാടനം ജൂലൈ 1ന് ഉച്ചകഴിഞ്ഞ് 3ന് നെടുങ്കണ്ടം റോട്ടറി ക്ലബ് ഹാളില്‍ നടക്കും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ പ്രോജക്റ്റ് ഉദ്ഘാടനംചെയ്യും. റോട്ടറി ഹൈറേഞ്ച് റിജിയണില്‍പ്പെട്ട 16 ക്ലബ്ബുകളുടെയും സഹായത്തോടെ ഡയാലിസിസ് രോഗികള്‍ക്ക് 1500 കിറ്റുകള്‍ വിതരണം ചെയ്യുന്ന പ്രോജക്ടാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഇതുവഴി 5000ലേറെ പേര്‍ക്ക് ഡയാലിസ് സപ്പോര്‍ട്ട് ലഭ്യമാക്കും. അടിമാലി നെടുങ്കണ്ടം കട്ടപ്പന, കുമളി, മുരിക്കാശേരി തുടങ്ങിയ ഡയാലിസിസ് കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണറും ഡിസ്ട്രിക്ട് ലേണിങ് ഫെസിലിറ്റേറ്ററുമായ അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനസ് സിദ്ദിഖ്, അസിസ്റ്റന്റ് ഡയറക്ടര്‍ ജേക്കബ് കല്ലറയ്ക്കല്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍മാരായ സജോ ജോസഫ്, ഷാജി സി ആര്‍ മനോജ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് റോട്ടറി ഹൈറേഞ്ച് റീജിയണില്‍ 40 ഭവന നിര്‍മാണം, സ്‌പോര്‍ട്‌സ് മീറ്റ്, കള്‍ച്ചറല്‍ മെഗാ മീറ്റ്, ഗ്ലോബല്‍ ഗ്രാന്‍ഡ് പ്രോജക്ടുകള്‍, വിപുലമായ ഓണാഘോഷ പരിപാടി തുടങ്ങിയവ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂന്‍സ് സിദ്ദിഖ്, ഡയറക്ടര്‍ ജേക്കബ് കല്ലറയ്ക്കല്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ സജോ ജോസഫ്, മനോജ് അഗസ്റ്റിന്‍, ഷാജി സി ആര്‍, ജിജിആര്‍ പി എസ് ഭാനുകുമാര്‍, സുബിന്‍ ജോസഫ്, സാന്റി സെബാസ്റ്റ്യന്‍, ബിജു തോമസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow