മഴയില്‍ നശിച്ച് ജാതി കൃഷി : പ്രതീക്ഷയറ്റ് കര്‍ഷകര്‍
മഴയില്‍ നശിച്ച് ജാതി കൃഷി : പ്രതീക്ഷയറ്റ് കര്‍ഷകര്‍

ഇടുക്കി: ഇത്തവണ ലഭിച്ച അധിക മഴ ജാതി കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സ്യഷ്ടിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മഴ പെയ്തതോടെ ജാതി മരങ്ങളില്‍ വെള്ളക്കായ പൊട്ടുന്നതാണ് വിനയായത്. വാഴ, ഏലം കര്‍ഷകര്‍കാണ് അധികനഷ്ടം സംഭവിച്ചത്. ഇതിനൊപ്പമാണ് ജാതി കര്‍ഷകരും നഷ്ടകണക്കുകളുമായി രംഗത്ത് വന്നത്. മൂപ്പെത്തും മുമ്പെ കായ്കള്‍ ഉപയോഗശൂന്യമായി മാറുന്നത് ഉത്പാദനത്തെ ബാധിച്ചു. മരുന്ന് തളിച്ച് പ്രതിരോധ മാര്‍ഗ്ഗമൊരുക്കിയാലും വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
മൂപ്പെത്തും മുമ്പെ കാറ്റില്‍ കായ്കളും പൂക്കളും വലിയ തോതില്‍ നിലംപതിച്ചതാണ് നഷ്ടക്കണക്കുകള്‍ക്ക് ഇടവരുത്തിയത്. ജാതികായ്ക്കും പത്രിക്കും ഉയര്‍ന്ന വില ലഭിക്കുവെങ്കിലും ഉത്പാദനം കുറഞ്ഞാല്‍ വിലയുടെ പ്രയോജനം ലഭിക്കുകയില്ല. വേനല്‍ മഴ ജാതി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും, പിന്നാലെയെത്തിയ പെരുമഴ പ്രതീക്ഷകള്‍ കെടുത്തി.
What's Your Reaction?






