കട്ടപ്പന ഗവ.കോളേജിലെ കൊമേഴ്‌സ് റിസര്‍ച്ച് സെന്ററിന്റെയും മള്‍ട്ടി ജിമ്മിന്റെയും ഉദ്ഘാടനം 13ന്
കട്ടപ്പന ഗവ.കോളേജിലെ കൊമേഴ്‌സ് റിസര്‍ച്ച് സെന്ററിന്റെയും മള്‍ട്ടി ജിമ്മിന്റെയും ഉദ്ഘാടനം 13ന്

ഇടുക്കി: കട്ടപ്പന ഗവ. കോളേജിലെ കൊമേഴ്‌സ് റിസര്‍ച്ച് സെന്ററിന്റെയും മള്‍ട്ടി ജിമ്മിന്റെയും ഉദ്ഘാടനവും എംജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നൂപാ അനൂപിനെ അനുമോദിക്കലും 13 ന് രാവിലെ 11 ന് കോളേജില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ.കണ്ണന്‍ വി അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജ,് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അലോഷ്യസ് ഒ സി, പിറ്റിഎ വൈസ് പ്രസിഡന്റ് സുരേഷ് പി എസ്, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം സെനോ ജോസ്, കായിക വിഭാഗം മേധാവി ഡോ. ഷാബു എസ് ജെ, റിസേര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോബിന്‍ സഹദേവന്‍, ഗണിത വിഭാഗം മേധാവി അനു പങ്കജ്, ഐക്യുഎസി കോര്‍ഡിനേറ്റര്‍
റ്റോജി ഡോമിനിക്, പിറ്റിഎ സെക്രട്ടറി ഡോ. മിനിജ എബ്രഹാം, ഓഫീസ് സൂപ്രണ്ട്
സനുജ സഹദേവന്‍, യൂണിയന്‍ അഡൈ്വസര്‍ അനൂപ് ജെ ആലയ്ക്കാപ്പള്ളി, യൂണിയന്‍ ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി സ്വരാഗ് ഇ കെ, ജനറല്‍ കണ്‍വീനര്‍ ഡോ. സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






