ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുറന്നു
ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുറന്നു

ഇടുക്കി: ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. 2018ല്‍ 45 ലക്ഷവും 2020ല്‍ എംഎല്‍എ ഫണ്ടില്‍നിന്ന് 80 ലക്ഷവും ശാന്തന്‍പാറ പഞ്ചായത്ത് 40 ലക്ഷവും അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ചടങ്ങില്‍ ശാന്തന്‍പാറ പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗിസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ജില്ലാ പഞ്ചായത്തംഗം വി എന്‍ മോഹനന്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിനാഥന് മേനോന്, എം റംഷാദ്, ഡോ. എം ആര് ഷെറിന് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






