പുഴയ്ക്ക് കുറുകെ നടപ്പാലം മാത്രം: മാങ്കുളം കള്ളക്കൂട്ടികുടിയിലെ കുടുംബങ്ങള്‍ക്ക് ദുരിതയാത്ര
പുഴയ്ക്ക് കുറുകെ നടപ്പാലം മാത്രം: മാങ്കുളം കള്ളക്കൂട്ടികുടിയിലെ കുടുംബങ്ങള്‍ക്ക് ദുരിതയാത്ര

ഇടുക്കി: മഴ ആരംഭിച്ചതോടെ മാങ്കുളം കള്ളക്കൂട്ടികുടിയിലെ കുടുംബങ്ങളുടെ ദുരിതയാത്ര തുടരുന്നു. ഉന്നതിയിലേക്കെത്തും മുമ്പുള്ള പുഴക്ക് കുറുകെ പാലമില്ലാത്തതാണ് കുടുംബങ്ങളുടെ ദുരിതത്തിന് കാരണം. 2018ലെ പ്രളയത്തില്‍ പുഴക്ക് കുറുകെയുണ്ടായിരുന്ന പാലം ഒഴുകി പോയി. പിന്നീടങ്ങോട്ട് ഓരോ മഴക്കാലത്തും കുതിച്ചൊഴുകുന്ന പുഴക്ക് കുറുകെ കുടിനിവാസികള്‍ ഉണ്ടാക്കുന്ന ഈറ്റപ്പാലത്തിലൂടെയാണ് സാഹസികയാത്ര. പാലം നിര്‍മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് ഏഴ് വര്‍ഷം പഴക്കമുണ്ട്. പാലം നിര്‍മിക്കുന്നതിനായി തുക അനുവദിച്ചുവെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ നടന്നിരുന്നു. അലറിക്കുതിച്ചൊഴുകുന്ന പുഴ കടക്കാന്‍ ഈറ്റകൊണ്ട് പാലം ഉണ്ടാകാറുണ്ടെങ്കിലും പറയത്തക്ക ഉറപ്പൊന്നുമില്ല. കഴിഞ്ഞ ദിവസം ഈറ്റപ്പാലത്തിലൂടെ യാത്ര ചെയ്യുന്നതിടയില്‍ ഉന്നതിയില്‍ താമസിക്കുന്ന ബാലിക പാലത്തില്‍ നിന്ന് പുഴയില്‍ വീഴാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആവശ്യവസ്തുക്കള്‍ വാങ്ങാനും കുട്ടികള്‍ വിദ്യാലയത്തില്‍ പോകാനും ചികിത്സാ ആവശ്യങ്ങള്‍ക്കുമൊക്കെ പാലത്തിനെയാണ് ആശ്രയിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുന്നതോടെ പാലത്തിലുടെയുള്ള യാത്ര ദുസഹമാകും. അടിയന്തിരമായി പുതിയ പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






