പാമ്പാടുംപാറ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു  

പാമ്പാടുംപാറ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു  

Feb 4, 2026 - 15:48
 0
പാമ്പാടുംപാറ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു  
This is the title of the web page

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വാര്‍ഡ് തല വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുമുള്ള നടപടികള്‍ക്ക് തുടക്കമായി. വൈസ് പ്രസിഡന്റ് ബി സി അനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി തയാറാക്കുന്നതിനും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും വികസന പദ്ധതികള്‍ നിദശിക്കുന്നതിനും നടപ്പാക്കിയ പദ്ധതികളെ വിലയിരുത്തന്നതിനുമായാണ് വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണപിള്ള അധ്യക്ഷനായി. ആറാം വാര്‍ഡ് മെമ്പര്‍ ആന്‍സമ്മ മാത്യു, ജില്ലാ പഞ്ചായത്തംഗം പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ സണ്ണി, ഉഷാ സുധാകരന്‍, വിഷ്ണു ശ്രീമന്ദിരം, സജി ടി എസ്, ബിനോയി ചിന്താമണി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow