രണ്ടാം പിണറായി സര്‍ക്കാര്‍ തോട്ടം തൊഴിലാളികളുടെ പട്ടിണിയില്‍ ആനന്ദം കാണുന്നവെന്ന് കെ മുരളീധരന്‍
രണ്ടാം പിണറായി സര്‍ക്കാര്‍ തോട്ടം തൊഴിലാളികളുടെ പട്ടിണിയില്‍ ആനന്ദം കാണുന്നവെന്ന് കെ മുരളീധരന്‍

ഇടുക്കി: തോട്ടം തൊഴിലാളികളുടെ പട്ടിണിയില്‍ ആനന്ദം കാണുന്ന സര്‍ക്കാരാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. പോബ്‌സ് എസ്‌റ്റേറ്റ് തൊഴിലാലികളുടെ ശമ്പള കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയന്‍ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ നടത്തിയ കൂട്ട ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ദുരിത വിഷയത്തില്‍ സര്‍ക്കാരിനോ തൊഴില്‍ വകുപ്പിനോ ഒന്നും ചെയ്യാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ തികഞ്ഞ പരാജയമായിട്ടാണ് കാണാന്‍ കഴിയുന്നതെന്നത്. ഓണക്കാലമടുത്തിട്ടും ദുരിതമനുഭവിക്കുന്ന തോട്ടത്തിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ കൊടുക്കാന്‍ തയാറാകണം. ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം പതിവായിട്ടും അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍ സമരം തിരുവനന്തപുരത്തേയ്ക്ക് വ്യാപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഇ എം ആഗസ്തി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി.പി മാത്യു, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. സിറിയക് തോമസ്, ഷാജി പൈനാടത്ത്, പി ആര്‍ അയ്യപ്പന്‍, രാജാ മാട്ടുക്കാരന്‍, പി കെ രാജന്‍, റോബിന്‍ കാരക്കാട്ട്, കെ.എ സിദ്ധീഖ്, പാപ്പച്ചന്‍ വര്‍ക്കി, ടി എം ഉമ്മര്‍, രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍, എസ് ഗണേശന്‍, പി ടി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






