കട്ടപ്പന-വാഗമണ്‍-കോട്ടയം കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
കട്ടപ്പന-വാഗമണ്‍-കോട്ടയം കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി

ഇടുക്കി: കട്ടപ്പനയില്‍നിന്ന് വാഗമണ്‍ റൂട്ടില്‍ കോട്ടയത്തേയ്ക്ക് പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. രാത്രി 8ന് കട്ടപ്പനയില്‍നിന്ന് ആരംഭിക്കുന്ന സര്‍വീസ് 9.45ന് വാഗമണ്ണിലും 10.45ന് ഈരാറ്റുപേട്ടയിലും രാത്രി 12ന് കോട്ടയത്തും എത്തും. യാത്രക്കാരുടെ നിരന്തര അഭ്യര്‍ഥന പരിഗണിച്ചും രാത്രികാല യാത്രാദുരിതം കണക്കിലെടുത്തുമാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വാഗമണ്‍, ഏലപ്പാറ മേഖലകളിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.
മുമ്പ് കട്ടപ്പനയില്‍നിന്ന് രാത്രി എട്ടിന് വാഗമണ്‍ വഴി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടിരുന്ന ബസ് 4 മാസം മുമ്പ് സര്‍വീസ് അവസാനിപ്പിച്ചതോടെ രാത്രികാല യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. രാത്രി വൈകി മടങ്ങുന്ന സഞ്ചാരികളും ദുരിതത്തിലായി. ഇതോടെ കൂടുതല്‍ പണം നല്‍കി ടാക്‌സി വാഹനങ്ങളില്‍ സഞ്ചരിക്കേണ്ട സ്ഥിതിയിലായി യാത്രികര്‍. തുടര്‍ന്ന് ആളുകളെ നിരന്തര ആവശ്യം കണക്കിലെടുത്താണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
What's Your Reaction?






