ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍എസ്എസ് യൂണിറ്റും കട്ടപ്പന ലിറ്റി ഒപ്റ്റിക്കല്‍സും ചേര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ 20ന് രാവിലെ 9.30 മുതല്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ആവശ്യമുള്ളവര്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കും സൗകര്യമൊരുക്കും. ഫോണ്‍: 9447463781.