യുഡിഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി പൊതുസമ്മേളനവും പ്രകടനവും നടത്തി
യുഡിഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി പൊതുസമ്മേളനവും പ്രകടനവും നടത്തി

ഇടുക്കി: യുഡിഎഫ് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി പൊതുസമ്മേളനവും പ്രകടനവും നടത്തി. കെപിസിസി മീഡിയ വക്താവ് സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെയും ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചുമാണ് പ്രകടനം നടത്തിയത്. ഭൂനിയമ ഭേദഗതി ചട്ടം ഇടുക്കിയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്നതിലുടെ പുതിയ ഭേദഗതി മൂലം സാധാരണക്കാര്‍ നേരിടാന്‍ സാധ്യതയുള്ള പ്രതിസന്ധികളും യോഗത്തില്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ഇടുക്കാര്‍ അധ്യക്ഷനായി. കെ എന്‍ തങ്കപ്പന്‍, ബെന്നി തുണ്ടത്തില്‍, കെ എന്‍ മണി, ജോമോന്‍ പുഷ്പകണ്ടം, ടിബിന്‍ പി ജോര്‍ജ്, പി ഡി ജോര്‍ജ്, സിബി ക്ലാമറ്റം, സാന്റോച്ചന്‍ കൊച്ചുപുരക്കല്‍, ഷാജി കൊല്ലംകുഴി, തമ്പി അരുമനായകം, അഭിലാഷ് കല്ലുപാലം, ബാബു മെല്ലാലം, പാല്‍രാജ്, ജയകാന്ത്, എല്‍സമ്മ, ബാബു ഏഴുപതില്‍ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






