കട്ടപ്പന മാര്‍ക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം
കട്ടപ്പന മാര്‍ക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം

ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ എതിരില്ലാതെ വിജയിച്ചു. ജോര്‍ജ് ജോസഫ് പടവില്‍ പ്രസിഡന്റായും വിനോദ് മാത്യു നെല്ലിക്കല്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ കാലം മുതല യുഡിഎഫാണ് ഭരിക്കുന്നത്. കര്‍ഷകരായ അംഗങ്ങള്‍ക്കായി മികച്ച പദ്ധതികള്‍ നടപ്പാക്കി. മലഞ്ചരക്ക് വ്യാപാരം, നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി മെഡിക്കല്‍ ലാബ്, നീതി ഒപ്റ്റിക്കല്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജയ്‌മോന്‍ എ. വി റിട്ടേണിങ് ഓഫീസറായിരുന്നു. ഭരണസമിതിക്ക് യുഡിഎഫ് സ്വീകരണം നല്‍കി.
What's Your Reaction?






