മാട്ടുക്കട്ട വേളാങ്കണ്ണി ആശുപത്രിയില്‍ ദന്തരോഗ ചികിത്സാവിഭാഗം തുറന്നു
മാട്ടുക്കട്ട വേളാങ്കണ്ണി ആശുപത്രിയില്‍ ദന്തരോഗ ചികിത്സാവിഭാഗം തുറന്നു

ഇടുക്കി: മാട്ടുക്കട്ട വേളാങ്കണ്ണി ആശുപത്രിയില്‍ ദന്തരോഗ ചികിത്സാവിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രിയില്‍ നവീകരണത്തോടനുബന്ധിച്ചാണ് പുതിയ ചികിത്സാവിഭാഗം തുറന്നത്. ഇന്‍വിസൈന്‍, റൂട്ട് കനാല്‍, വെപ്പ് പല്ലുകള്‍, ഡെന്റല്‍ ഇംപ്ലാന്റുകള്‍, പല്ലുകള്‍ നീക്കംചെയ്യല്‍, ടൂത്ത് കളര്‍ ഫില്ലിങ്, എക്‌സ്-റേ, ചൈല്‍ഡ് ഡെന്റിസ്ട്രി, പല്ല് വൃത്തിയാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാണ്. വിദഗ്ധരായ ഡോക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കുന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ലാലി സെബാസ്റ്റ്യനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങളായ നിഷാമോള്‍ വിനോജ്, ഷൈമോള്‍ രാജന്‍, സോണിയ ജെറി, ജോമോന്‍ വി.ടി, വേളാങ്കണ്ണി ആശുപത്രി ഡയറക്ടര്‍ ആനി ജബരാജ്, വിവിധ രാഷ്ട്രീയ നേതാക്കന്മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






