ഉപ്പുതറയില്‍ കര്‍ഷക ദിനാചരണം: കര്‍ഷകരെ ആദരിച്ചു

ഉപ്പുതറയില്‍ കര്‍ഷക ദിനാചരണം: കര്‍ഷകരെ ആദരിച്ചു

Aug 17, 2024 - 20:06
 0
ഉപ്പുതറയില്‍ കര്‍ഷക ദിനാചരണം: കര്‍ഷകരെ ആദരിച്ചു
This is the title of the web page

ഇടുക്കി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഉപ്പുതറയില്‍ കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും നടന്നു. വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപ്പുതറയുടെ സമഗ്ര വികസനത്തിന് വേണ്ടി വിവിധ രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപ്പുതറ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് പരിപാടി.
കര്‍ഷക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പുരസ്‌കാരം നേടിയ മേമാരി കണ്ണംപടി ആദിവാസി ഊരിലെ ജൈവ കര്‍ഷകരെ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് ആദരിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കുടുംബങ്ങളിലെ ഉത്തമ കൃഷിക്കാര്‍ എന്നിവരെയും അനുമോദിച്ചു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണവും കര്‍ഷക സെമിനാറും നടന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow