മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡ് സുജാത ഫ്രാന്‍സിസ് കട്ടപ്പനയ്ക്ക്
മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡ് സുജാത ഫ്രാന്‍സിസ് കട്ടപ്പനയ്ക്ക്

വെബ് ഡെസ്‌ക്: കൊട്ടാരക്കര ശ്രീധരന്‍നായര്‍ ലോറല്‍ 2024 മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം നേടി സുജാത ഫ്രാന്‍സിസ് കട്ടപ്പന. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്കല്‍ ആല്‍ബം എന്നീ ഇനങ്ങളിലാണ് അവര്‍ഡ് പ്രഖ്യാപിച്ചത്. മൂന്ന് ഇനങ്ങളിലായി 124 പേരാണ് മത്സരത്തില്‍ പങ്കെടുത്തതെങ്കിലും സംസ്ഥാനത്ത് 19 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സ്ത്രീയുടെ കരുത്തും ലാവണ്യവും പ്രമേയമാക്കി ഫ്രാന്‍സിസ് കട്ടപ്പന നിര്‍മിച്ച ആല്‍ബത്തിന്റെ സംവിധാനം ജയരാജ് കട്ടപ്പനയാണ്. ഗാനമാലപിച്ചിരിക്കുന്നത് അനന്തു കൃഷ്ണ കട്ടപ്പനയാണ്. ജിതിന്‍ കൊച്ചിത്തറയും ചിന്നു സേവ്യറുമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. അഡോണ്‍ ജിജോയും ധത്താത്രേയനുമാണ് ബാലതാരങ്ങള്‍.
What's Your Reaction?






