കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവകയുടെ ജനജാഗ്രത സന്ദേശയാത്രയും പൊതുസമ്മേളനവും 6ന്

കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവകയുടെ ജനജാഗ്രത സന്ദേശയാത്രയും പൊതുസമ്മേളനവും 6ന്

Apr 5, 2025 - 15:59
Apr 5, 2025 - 16:03
 0
കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവകയുടെ ജനജാഗ്രത സന്ദേശയാത്രയും പൊതുസമ്മേളനവും 6ന്
This is the title of the web page

ഇടുക്കി: ലഹരി ഉപയോഗത്തിനെതിരെ കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 6ന് ഉച്ചയ്ക്ക് 12ന് ജനജാഗ്രത സന്ദേശയാത്രയും പൊതുസമ്മേളനവും നടത്തും. കാഞ്ഞിരപ്പള്ളി രൂപതാ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. തോമസ് വാളമ്മനാല്‍ സന്ദേശയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് 5ന് പൊതുസമ്മേളനം പള്ളിക്കവലയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
മദ്യത്തിന്റെയും രാസലഹരിയുടെയും ഉപയോഗത്തിനെതിരെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് സണ്‍ഡേ സ്‌കൂള്‍, മിഷന്‍ ലീഗ്, എസ്എംവൈഎം, ഇന്‍ഫാം, മാതൃദീപ്തി എന്നീ സംഘടനകള്‍ ചേര്‍ന്ന് പരിപാടി സംഘടിപ്പിക്കുന്നത്. കാഞ്ചിയാര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വാഹന റാലി നടത്തും.
സമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി ഫാ. ഡോ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍ അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, എക്‌സൈസ് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മാത്യു ജോര്‍ജ്, കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍, വിമുക്തി നോഡല്‍ ഓഫീസര്‍ എം സി സാബുമോന്‍, സെന്റ് മേരീസ് ഇടവക പിആര്‍ഒ സോണി ജോസ്, കെസിബിസി ജാഗ്രതാ സമിതി രൂപതാ പ്രസിഡന്റ് ജോസ് പൂവത്തോലിചെറ്റയില്‍, പഞ്ചായത്ത് സെക്രട്ടറി സിമി കെ ജോര്‍ജ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സണ്ണി തോമസ് എന്നിവര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow