മലയോര ഹൈവേ നിര്‍മാണത്തില്‍ മെല്ലെപോക്ക്: കാഞ്ചിയാറില്‍ പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും
മലയോര ഹൈവേ നിര്‍മാണത്തില്‍ മെല്ലെപോക്ക്: കാഞ്ചിയാറില്‍ പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിലെ മെല്ലെപോക്ക് വാഹനയാത്രികരെയും വ്യാപാരികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നു. കാഞ്ചിയാര്‍ പള്ളിക്കവലയില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കുഴിയെടുത്ത് നിര്‍മാണം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. കരാറുകാരനെതിരെ വ്യാപാരികള്‍ രംഗത്തെത്തി. നിര്‍മാണം വൈകുന്നത് കടകളിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നു.
പള്ളിക്കവല മേഖലയില്‍ റോഡുവശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. കുറച്ചുഭാഗം മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. കിടങ്ങിനുസമാനമായ വന്‍ ഗര്‍ത്തമാണിവിടെ. ആളുകള്‍ക്ക് കടകളിലേക്ക് കയറാന്‍ ബുദ്ധിമുട്ടുന്നു. കുഴികളില്‍ ആളുകള്‍ വീഴുന്നതായും പരാതിയുണ്ട്. കരാറുകാരെ വിവരമറിയിച്ചിട്ടും നടപടിയില്ല. കഴിഞ്ഞദിവസത്തെ വേനല്‍മഴയില്‍ ഇവിടെ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടു. തുടര്‍ച്ചയായി മഴ പെയ്താല്‍ മണ്ണിടിച്ചിലുണ്ടാകാനും സാധ്യതയുണ്ട്. നിര്‍മാണം വൈകുന്നതിനാല്‍ ആളുകള്‍ കടകളില്‍ എത്താതായതോടെ കച്ചവടവും കുറഞ്ഞു. കടകളിലെത്തുന്ന സാധനങ്ങള്‍ ഇറക്കാന്‍പോലും കഴിയാത്ത സ്ഥിതിയായി.
What's Your Reaction?






