ജെസിഐ തേക്കടി സഹ്യാദ്രി അണക്കര: പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ജെസിഐ തേക്കടി സഹ്യാദ്രി അണക്കര: പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: ജെസിഐ തേക്കടി സഹ്യാദ്രി അണക്കരയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ചേറ്റുകുഴി വൈറ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. സിനിമാതാരം സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ജെ ജോണ്‍ അധ്യക്ഷനായി. പുതിയ പ്രസിന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പ്രിന്‍സ് ഫ്രാങ്കോ മുന്‍ പ്രസിഡന്റില്‍നിന്ന് ചുമതലയും അധികാര ചിഹ്നങ്ങളും ഏറ്റുവാങ്ങി. പുതിയ ഗവേര്‍ണിങ് ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. നാഷണല്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഷെറീഫ് മുഖ്യപ്രഭാഷണം നടത്തി. സഹ്യാദ്രി എക്‌സലന്റ് അവാര്‍ഡ് വിതരണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും കലണ്ടര്‍, സപ്ലിമെന്റ് എന്നിവയുടെ പ്രകാശനവും നടന്നു. കട്ടപ്പന എഎസ്പി രാജേഷ് കുമാര്‍, സോണ്‍ വൈസ് പ്രസിഡന്റ് എഡ്വിന്‍ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു. സോണ്‍ വൈസ് പ്രസിഡന്റ് സോവിന്‍ ആക്കിലേട്ട്, പ്രോഗ്രാം ഡയറക്ടര്‍ ബിജോ ചാണ്ടി, ജിനു അരീക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
What's Your Reaction?






